SKSSF അത്തൂട്ടി യൂണിറ്റ് ശുചിത്വ ദിനാചരണം സംഘടിപ്പിച്ചു


അത്തൂട്ടി : സന്പൂര്‍ണ്ണ ആരോഗ്യം സമൂഹ്യ സുസ്ഥിതിക്ക് എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാന്പയിന്‍റെ ഭാഗമായുള്ള അത്തൂട്ടി യൂണിറ്റ് തല ആരോഗ്യ കാന്പയിന്‍ ആരംഭിച്ചു. കാന്പയിന്‍റെ ഭാഗമായി മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് അങ്ങാടികളിലും പള്ളികളിലും മദ്റസകളിലും ശുചിത്വ ദിനാചരണം സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് കാദര്‍ അത്തൂട്ടി, മഹ്‍മൂദ് പായം, റഈസ്, ശംസുദ്ദീന്‍, സമീം എന്നിവര്‍ നേതൃത്വം നല്‍കി.