ഖാസി കേസ്‌ : സി.ബി.ഐ യുടെ ഒത്തുകളിക്കെതിരെ SKSSF പ്രക്ഷോഭം ആരംഭിക്കും

കാസര്‍കോട്‌ : സമസ്‌തകേന്ദ്ര മുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന ശഹിദേ മില്ലത്ത്‌ ഖാസി സി.എം.ഉസ്‌താദിന്റെ കൊലപാതക അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നതും വിശ്വസ്‌തതയെ ചോദ്യം ചെയ്യപ്പെടുന്നതുമാണെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. കേസ്‌ അന്വേഷണത്തില്‍ ഇടപ്പെട്ട കേരള ഹൈക്കോടതി കേസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ ആദ്യം ഒക്‌ടോബര്‍ 25 ഉം പിന്നീട്‌ നവംബര്‍ 14 ഉം അവസാനം നവംബര്‍ 28നും സമയം നീട്ടി നല്‍കി. ഈ സമയങ്ങളിലൊക്കെയും സി.ബി.ഐ സംഘം മുടന്തന്‍ ന്യായം പറഞ്ഞാണ്‌ കോടതിയില്‍ നിന്ന്‌ തീയ്യതി നീട്ടി വാങ്ങിയത്‌. അവസാനം ഡിസംബര്‍ 3ന്‌ സമയം അനുവദിച്ചിട്ടുണ്ട്‌. പ്രസ്‌തുത ദിവസം സി.ബി.ഐ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചില്ലായെങ്കില്‍ SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന്‌ നേതാക്കള്‍ പ്രസ്‌താവനയില്‍ പറഞ്ഞു.