DIC ജനറല്‍ ബോഡിയും സമസ്ത സമ്മേളന പ്രചാരണദമ്മാം സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ 16 ന്

ദമ്മാം : SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദമ്മാം ഇസ്‍ലാമിക് സെന്‍ററിന്‍റെ വാര്‍ഷിക ജനറല്‍ ബോഡിയും സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ദമ്മാം സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷനും 16-12-2011 വെള്ളിയാഴ്ച ജുമുഅ നിസ്കാരാന്തരം DIC ഹാളില്‍ നടക്കും. യോഗത്തില്‍ ഇസ്‍ലാമിക് സെന്‍ററിന്‍റെ നാഷണല്‍, ഈസ്റ്റേണ്‍ പ്രതിനിധികള്‍ പങ്കെടുക്കും. ദമ്മാമിലെ SKSSF ന്‍റെയും എസ്.വൈ.എസിന്‍റെയും മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നതോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ക്ക് 0563036153 എന്ന നന്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- അസ്‍ലം മൗലവി