മുല്ലപ്പെരിയാര്‍ ആശങ്കകള്‍ക്ക്‌ പരിഹാരം ഉണ്ടാവണം : സമസ്‌ത മുശാവറ

കോഴിക്കോട്‌ : കേരളീയ സമൂഹത്തെ ഭയാശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ മാധ്യമവിചാരണയും ചര്‍ച്ചയുമല്ല വേണ്ടത്‌. അനിവാര്യ പരിഹാരമാണ്‌ വേണ്ടതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
കോടതികളും ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും പരസ്‌പരം സംയോജിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ പകരം ബദല്‍ അണക്കെട്ട്‌ നിര്‍മിച്ചു ശാശ്വത പരിഹാരമുണ്ടാക്കണം. തമിഴ്‌നാടിന്റെ വെള്ളപ്രശ്‌നവും കേരളത്തിന്റെ ജീവല്‍ പ്രശ്‌നവും ഒരുപോലെ പരിഹാരമുണ്ടാകണമെന്ന്‌ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അവതരിപ്പിച്ചു. സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, എം.കെഎ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍, എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍, പി. ഇബ്രാഹീം മുസ്‌ലിയാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, ഒ. മുഹമ്മദ്‌ എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.അബ്‌ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍, ടി.പി. മുഹമ്മദ്‌ എന്ന ഇപ്പ മുസ്‌ലിയാര്‍, വി.ഉമര്‍ മുസ്‌ലിയാര്‍, എം.പി. കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.