സമസ്‌ത: വാര്‍ഷികം; കേമ്പസ്‌ ഡേ, കുടുംബമീറ്റ്‌, കാരണവസംഗമം നടത്തും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ പഠിതാക്കള്‍ക്കും സമസ്‌തയുടെ സന്ദേശമെത്തിക്കുന്ന കേമ്പസ്‌്‌ ഡേ നടത്തും. പതിനായിരം യൂണിറ്റുകളില്‍ കുടുംബ സംഗമങ്ങളും, കാരണവ സംഗമവും നടത്തും. എഴുപത്‌ വയസ്സ്‌ കഴിഞ്ഞ മുഴുവന്‍ പേരെയും മഹല്ല്‌ തലങ്ങളില്‍ ആദരിക്കും.സമസ്‌ത സന്ദേശ യാത്ര പ്രചരാണാര്‍ത്ഥം വിളംമ്പര ജാഥകള്‍, വൈക്കിള്‍ റാലികള്‍, ഹൈവേ മാര്‍ച്ച്‌ സംഘടിപ്പിക്കും. 
ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന സമ്മേളന സ്വാഗത സംഘം സബ്‌കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സമ്മേളന പ്രവര്‍ത്തന കലണ്ടര്‍ വിശദീകരിച്ചു. പി.പി.മുഹമ്മദ്‌ ഫൈസി, മെട്രോ മുഹമ്മദ്‌ ഹാജി, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ , ജലീല്‍ ഫൈസി പുല്ലങ്കോട്‌, ഉമര്‍ഫൈസി മുക്കം, മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി മൂന്നിയൂര്‍ , മുജീബ്‌ ഫൈസി പൂല്ലോട്‌, പുത്തനഴി മൊയ്‌തീന്‍ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കുട്ടിഹസ്സന്‍ ദാരിമി, കെ.എ.റഹ്‌മാന്‍ ഫൈസി, അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, സി.എം.കുട്ടി സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, അലവി ഫൈസി കുളപറമ്പ്‌, മഹ്‌മൂദ്‌ സഅദി, ഓന്നംപിള്ളി മുഹമ്മദ്‌ ഫൈസി, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അശ്‌റഫ്‌ ഫൈസി കക്കുപടി, അയ്യൂബ്‌ കുളിമാട്‌, മുഹമ്മദ്‌ കുട്ടി ഫൈസി, എം.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ , പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍ , എം.എ.ചേളാരി, സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി, സലീം ആര്‍.വി, കാടാമ്പുഴ മൂസ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.