ഹിജ്റ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിജ്റ അനുസ്മരണം സംഘടിപ്പിച്ചു. ഉസ്താദ് അബ്ദുസ്സലാം മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹംസ ബാഖവി ഹിജ്റ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, സൈതലവി ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. 26/12/2011 ന് സിറ്റി സംഘം റസ്റ്റോറന്‍റില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തില്‍ ശംസുദ്ദീന്‍ മൗലവി സ്വാഗതവും ഇസ്‍മാഈല്‍ ഹുദവി നന്ദിയും പറഞ്ഞു.