``സമസ്‌ത'' സന്ദേശ ജാഥ സംഘാടക സമിതികള്‍ രൂപീകരിക്കും

കോഴിക്കോട്‌ : 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം ജില്ലയിലെ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കന്യാകുമാരി മുതല്‍ മംഗലാപുരം വരെ 2012 ഫെബ്രുവരി 2-11 തിയ്യതികളില്‍ നടത്തുന്ന സമസ്‌ത സമ്മേളന യാത്രക്ക്‌ സ്വീകരണം നല്‍കുന്ന നൂറ്‌ കേന്ദ്രങ്ങളില്‍ വിപുലമായ സംഘാടക സമിതികള്‍ രൂപീകരിക്കും.
സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേന്ന യോഗത്തില്‍ കോട്ടുമല ടി.എം.ബപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു പ്രൊ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, റഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടം, പി.പി. മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍ നാസിര്‍ഫൈസി കൂടത്തായി, കെ.എ. റഹ്‌മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, കുട്ടിഹസന്‍ ദാരിമി ചര്‍ച്ചയില്‍ പങ്കെടുത്തു.
ജാഥയിലെ സ്ഥിരാംഗങ്ങളായി പി.പി. മുഹമ്മദ്‌ ഫൈസി, കുമ്പള എം. ഖാസിം മുസ്‌ലിയാര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, റഹ്‌മത്തുള്ളാഹ്‌ ഖാസിമി മുത്തേടം, ഹാജി. കെ. മമ്മദ്‌ ഫൈസി, അബ്‌ദുറഹ്‌മാന്‍ കല്ലായി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, പിണങ്ങോട്‌ അബൂബക്കര്‍, മുസ്ഥഫ അശ്‌റഫി കക്കുംപടി, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, മലയമ്മ അബൂബക്കര്‍ ഫൈസി, ശരീഫ്‌ ദാരിമി കോട്ടയം, എം. അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌, അശറ്‌ഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, ഇബ്രാഹീം ഫൈസി പേരാല്‍, എം.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, അബ്‌ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, മുസ്‌തഫ ഫൈസി എം.പി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.