മത-ഭൗതിക വിദ്യാഭ്യാസ സമന്വയം കാലഘട്ടത്തിന് അനിവാര്യം - ഡോ. എം.കെ. മുനീര്‍

ജാമിഅ അശ്‌അരിയ്യ സമ്മേളനം സമാപിച്ചു
നരിക്കുനി: തീവ്രവാദവും ഭീകരവാദവും നാട്ടില്‍ വളരാതിരിക്കാന്‍ മത-ഭൗതിക വിദ്യാഭ്യാസ സമന്വയം കാലഘട്ടത്തിന് അനിവാര്യമായിരിക്കയാണെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. മടവൂര്‍ സി.എം. മഖാം ജാമിഅ അശ്അരിയ്യ 15-ാം വാര്‍ഷികവും രണ്ടാം സന്നദ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയനായകരിലൂടെയാണ് മതം ലോകത്ത് പ്രചരിച്ചതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അല്‍ക്കോബാര്‍ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ സുവനീര്‍ പ്രകാശനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, അബ്ദുറസാഖ് ബുസ്താനി, സി.എം. കുഞ്ഞിമായിന്‍ മുസ്‌ല്യാര്‍, കെ.പി. കോയ, സി. അബ്ദുറഹിമാന്‍, കെ.പി. മുമ്മദന്‍സ് എന്നിവര്‍ സംസാരിച്ചു. യു. ഷറഫുദ്ദീന്‍ സ്വാഗതവും വി.പി.സി. ഇസ്മയില്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന പ്രാസ്ഥാനിക സംഗമം കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഫ റഹ്മാനി അധ്യക്ഷതവഹിച്ചു. മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, മുജീബ് ഫൈസി പൂലോട് എന്നിവര്‍ വിവിധവിഷയങ്ങളവതരിപ്പിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം, കുഞ്ഞാലന്‍കുട്ടി ഫൈസി, സി.എച്ച്. മഹമൂദ് സഅദി, സലാം ഫൈസി മുക്കം, കെ.എന്‍.എസ്. മൗലവി എന്നിവര്‍ സംസാരിച്ചു. റിയാസ് കണ്ണൂര്‍ സ്വാഗതവും ഹംസ വെട്ടത്തൂര്‍ നന്ദിയും പറഞ്ഞു. ആത്മീയ സദസ്സില്‍ പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ വാവാട്, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, ഹമീദ് ഫൈസി അമ്പലക്കടവ്, ബഹാവുദ്ദീന്‍ നദ്‌വി, റഫീക്ക് സക്കരിയ ഫൈസി, അബ്ദുള്‍ ജലീല്‍ ബാഖവി, യു.ഇ. മുഹമ്മദ് മൗലവി എന്നിവര്‍ സംസാരിച്ചു.
ആദര്‍ശം സെഷന്‍ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എ. ഷാനവാസ് എം.പി., കെ.സി. മുഹമ്മദ്‌ഫൈസി, ഹസ്ന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ഫൈസി സ്വാഗതവും ഇസ്ഹാഖ് കോഴിച്ചെന നന്ദിയും പറഞ്ഞു. സെമിനാറില്‍ അബൂബക്കര്‍ ഫൈസി മലയമ്മ വിഷയം അവതരിപ്പിച്ചു. എളമരം കരീം എം.എല്‍.എ., യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖ്, ചേലക്കാട് മുഹമ്മദ് മുസല്യാര്‍, മുക്കം ഉമ്മര്‍ ഫൈസി, സി. ഹംസ മേലാറ്റൂര്‍, കെ.എം. മുഹമ്മദ്, എ.പി. നാസര്‍ എന്നിവര്‍ സംസാരിച്ചു.