അലിയാര്‍ മദ്രസയില്‍ മുഅല്ലിം ഡേ ദിനാചരണം

പൊന്നാനി: അലിയാര്‍ മദ്രസയില്‍ മുഅല്ലിം ഡേ ദിനാചരണം ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എ.കെ.കെ. മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. റഷീദ് ഫൈസി, എ. യഹ്‌യ, ഫാറൂഖ്, ആര്‍. ജംഷീര്‍, പി.കെ. അഷറഫ്, പി.പി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
സലാമത്തുല്‍ ഇസ്‌ലാം മദ്രസയില്‍ റെയ്ഞ്ച് സെക്രട്ടറി ടി.എ. റഷീദ് ഫൈസി പൂക്കരത്തറ ഉദ്ഘാടനം ചെയ്തു. റസാഖ് പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. കെ.എച്ച്. മൊയ്തുട്ടി, കെ.വി. മുജീബ്, കെ. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.