വിദ്യാഭ്യാസ രംഗം രാഷ്‌ട്രീയവല്‍കരിക്കരുത്‌; കാലിക്കറ്റ്‌ വി.സി

തിരൂരങ്ങാടി : വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ നിയമന രംഗത്തും ഉണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ സര്‍വകലാശാലയുടെ സമഗ്രപുരോഗത്തിക്ക്‌ തടസ്സം നില്‍ക്കുമെന്നും വിദ്യാഭാസ രംഗം രാഷ്‌ട്രീയവല്‍കരിക്കാന്‍ അനുവദിക്കില്ലെന്നും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി വി.സി. ഡോ.എം അബ്‌ദുസ്സലാം. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂനിയന്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ധേഹം. നിലവിലെ സാഹചര്യം മാറ്റുകയും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ യൂനിയന്‍ സംഘടിപ്പിക്കുന്ന മീറ്റ്‌ ദ ലീഡേഴ്‌സ്‌ പ്രോഗാമിന്റെ ഉദ്‌ഘാടനം പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. കാലിക്കറ്റ്‌ വി.സി ക്കുള്ള ദാറുല്‍ ഹുദായുടെ ഉപഹാരം പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നല്‍കി. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. ഡോ. യു.വി.കെ മുഹമ്മദ്‌, കെ.സി മുഹമ്മദ്‌ ബാഖവി, പ്രഫ അലി മൗലവി ഇരിങ്ങല്ലൂര്‍, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു ശാഫി ഹാജി ചെമ്മാട,്‌ ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റശീദ്‌ ഹാജി ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ സ്വാഗതവും ബശീര്‍ കെ.സി കാരാപറമ്പ്‌ നന്ദിയും പറഞ്ഞു.