ഹിജ്റ മുഹറം മന്പുറം തങ്ങള്‍ സ്പെഷ്യല്‍ ക്വിസ് ഹൃദ്യമായി

03/12/2011 ശനിയാഴ്ച രാത്രി കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ നന്ന ആവേശോജ്ജ്വലമായ ഹിജ്റ മുഹറം മന്പുറം തങ്ങള്‍ സ്പെഷ്യല്‍ ക്വിസ് മത്സരത്തില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നുള്ള മത്സരാര്‍ത്ഥി അബ്ദുറഹ്‍മാന്‍ മലയമ്മ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി അബ്ദുല്‍ മജീദ് സാഹിബ് സ്പോണ്‍സര്‍ ചെയ്ത നാലക്ക ഇന്ത്യന്‍ രൂപയാണ് ജേതാവിനുള്ള കാഷ് അവര്‍ഡ്. ദുബായില്‍ നിന്ന് അലവിക്കുട്ടി ഹുദവി മുണ്ടം പറന്പ് ആണ് ക്വിസ് മത്സരം നയിച്ചത്. മത്സരത്തില്‍ പങ്കെടുത്ത ഏവര്‍ക്കും അഭിനന്ദനങ്ങള്‍. കേരള ഇസ്‍ലാമിക് ക്ലാസ് റൂമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.keralaislamicroom.com