ജാമിഅ ഫെസ്റ്റ്‌ ഇമാം ഗസ്സാലി ചാമ്പ്യന്‍മാര്‍

കൂളിവയല്‍ : പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജിന്റെ അഫ്‌ലിയേറ്റഡ്‌ സ്ഥാപനങ്ങളുടെ പ്രഥമ ഉത്തര മേഖല കലോത്സവത്തില്‍ ഇമാം ഗസ്സാലി അക്കാദമി ചാമ്പ്യന്‍മാരായി. നീലഗിരി, കര്‍ണ്ണാടക, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ്‌ രണ്ടു ദിവസങ്ങളിലായി കൂളിവയലില്‍ നടന്ന കലാ മത്സരത്തില്‍ പങ്കെടുത്തത്‌.മജ്‌ലിസുത്തൗഹീദ്‌ പുവ്വാട്ടുപറമ്പ്‌ രണ്ടാം സഥാനവും,ദാറുല്‍ ഉലൂം അറബിക്‌ കോളേജ്‌ സുല്‍ത്താന്‌ ബത്തേരി മൂന്നാം സ്ഥാനവും നേടി.
സമസ്‌ത ജില്ലാ പ്രസിഡന്റ്‌ കെ ടി ഹംസ മുസ്‌ലിയാര്‍ ട്രോഫി വിതരണം നടത്തി.പി പി മുഹമ്മദ്‌ ഫൈസി,ഉബൈദുല്ല ഫൈസി, ഒ കെ കുഞ്ഞിമാന്‍ മുസ്‌ലിയാര്‍,ജി എം സലാഹുദ്ദീന്‍ ഫൈസി,ഹംസ റഹ്മാനി കൊണ്ടി പറമ്പ്‌,അബ്‌ദുല്ല ഫൈസി ചെറുകുളം,കെ അബ്‌ദുല്ല ദാരിമി സംമ്പന്ധിച്ചു.പിലാക്കണ്ടി ഇബ്രാഹീം ഹാജി സര്‍ട്ടിഫിക്കറ്റ്‌ വിതരണം നടത്തി.മായന്‍ മണിമ സ്വാഗതവും റിയാസ്‌ നന്ദിയും പറഞ്ഞു.