മുഅല്ലിം ഡേ ആചരിച്ചു

തിരൂര്‍ : ചെന്പ്ര മഹല്ലിലെ അഞ്ചോളം മദ്റസകളില്‍ മുഅല്ലിം ഡേ അതിവിപുലമായി നടന്നു. മഹല്ല് ജുമാ മസ്ജിദില്‍ ഖബര്‍ സിയാറത്തും കൂട്ടുപ്രാര്‍ത്ഥനയും നടന്നുചെന്പ്ര കുരിക്കള്‍ പടി കച്ചേരി തൊടു ഇര്‍ശാദുസ്സിബിയാന്‍ മദ്റസയില്‍ മദ്റസാ സ്വദര്‍ മുഅല്ലിം പി. അബ്ദുല്‍ ലത്വീഫ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ എം.ടി. അബ്ദുല്‍ ഖാദ്‍ മുസ്‍ലിയാര്‍ പ്രാര്‍ത്ഥന നടത്തി. തിരൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി മൗസല്‍ മൂപ്പന്‍ തിരൂര്‍ മുഖ്യാതിഥിയായിരുന്നു. ചെന്പ്ര എസ്.കെ.എസ്.എസ്.എഫ്.ക്ലസ്റ്റര്‍ പ്രസിഡന്‍റ് എം. മനാസ് മൂപ്പന്‍, പി. സുലൈമാന്‍ മുസ്‍ലിയാര്‍, പി.. അശ്കര്‍ മുസ്‍ലിയാര്‍, മദ്റസാ സെക്രട്ടറി എം. സിദ്ദീഖ്, ടി. അബ്ദുറഹ്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു. സമസ്തയുടെ മുന്‍കാല നേതാക്കള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ശാഫി ചെന്പ്ര സ്വാഗതവും നിയാസ് വള്ളിയില്‍ നന്ദിയും പറഞ്ഞു.