ഖാസി കെസ് : യുത്ത് ലിഗ് സിബിഐ ഓഫിസ് മാര്‍ച്ച് വിജയിപ്പിക്കും : SKSSF

ഉദുമ : നാളെ നടത്തുന്ന യുത്ത് ലിഗ് സിബിഐ ഓഫിസ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന് എസ്‌കെഎസ്എഫ് ഉദുമ മേഖല കമ്മിറ്റി പ്രസ്താവിച്ചു. ചെമ്പിരിക്ക ഖാസിയും സമസ്ത വൈസ് പ്രസിഡണ്ടും പ്രമുഖപണ്ഡിതനുമായിരുന്ന സി എം അബ്ദുള്ള മൗലവിയുടെ കൊലപാതക കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും, സി ബി ഐ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും, ക്രൂര കൃത്യം ചെയ്ത കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാന്‍ ഉള്ള സമരങ്ങള്‍ വിജയിപ്പിക്കേണ്ടതാണന്ന് നേതക്കള്‍ പറഞ്ഞു. പ്രഥമ ദൃഷ്ട്യാ തന്നെ കൊലപാതകമാണെന്നതിനു നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ആത്മഹത്യ എന്നു റിപ്പോര്‍ട്ട് ചെയ്ത സി ബി ഐ മുസ്ലിം സമുദായത്തെ മുഴുവന്‍ അപമാനിചിരിക്കുകയാണെന്നും, ഇതിനു പിന്നിലുള്ള കള്ളക്കളികളും, തെളിവ് നശിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങളും അന്വേഷണ പരിതിയില്‍ ഉള്‍പ്പെടുത്തണമെന്നും നേതക്കള്‍ പറഞ്ഞു. പ്രസിഡന്‍ഡ് ഹമീദലി നദവിയും സെക്രട്ടറി യുസുഫ് ഹുദവിയും മഹ്മൂദ് ദേളിയും സംസാരിച്ചു.