ദുബൈ സുന്നി സെന്റ്രര്‍ യു.എ.ഇ ദേശീയദിനാഘോഷം സമാപിച്ചു

ദുബൈ: ദുബൈ സുന്നി സെന്റ്ര്‍ സംഘടിപ്പിച്ച യു.എ.ഇ നാല്പതാം ദേശീയദിനാഘോഷം വിവിധ പരിപടികളോടെ  സമാപിച്ചു.ദേര ലാന്റ് മാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടന്ന സമാപ്പന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ ആദ്യക്ഷതയില്‍ നടന്ന സമ്മേളനം യു.എ.ഇ മതകാര്യ വകുപ്പ് മേധാവി അബ്ദുല്ല യൂസുഫ് അല്‍ അലി ഉത്ഘാടനം നിര്‍വഹിച്ചു. അബുദ്ദുസ്സലാം ബഖവി, യു.എ.ഇ ഔഖാഫ് പ്രതിനിഥി മുസ്തഫ മൗലവി എലമ്പ്പറ, അലവി കുട്ടി ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തി.
ഐക്യമാണ് യു.എ.ഇ യുടെ വിജത്തിന്റെ നിദ്ദാനമെന്നും അതാണ് ഇസ്ലാം നിസ്കര്‍ഷി ക്കുന്നതെന്നും , എല്ലാ തരത്റ്റിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യത്തിന്റെ പാതയിലേക്ക് എല്ലവരും കടന്ന് വരണമെന്നും പ്രമേയ പ്രഭാഷണം നടത്തിയ സിംസ്സാറുല്‍ ഹഖ് ഹുദവി പറഞ്നു. മുസ്ലിം കൈരളിക്ക് സമസ്തയെന്ന പണ്ഡിത സഭ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അതിന്ന് കീഴില്‍ എല്ലവരും അണിചേരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദുബൈ സുന്നി സെന്റ്രര്‍ മദ്രസ്സ വിദ്യാര്‍ഥികളുടെ ദഫ്മുട്ടും നടന്നു. ദുബൈ സുന്നി സെന്റ്രര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി സ്വഗതവും ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞ്ഞു.