സമസ്‌ത 85-ാം വാര്‍ഷികം വനിതകള്‍ക്കും കുട്ടികള്‍ക്കും ക്വിസ്‌ മത്സരം നടത്തും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച്‌ 2012 ജനുവരി 10-16 തിയ്യതികളില്‍ 9096 മദ്‌റസകളിലെ 10,86,860 വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി ക്വിസ്‌ മത്സരം സംഘടിപ്പിക്കും. ഇരുപത്‌ ലക്ഷത്തോളം മുസ്‌ലിം ഭവനങ്ങളിലെ മുതിര്‍ന്ന സഹോദരിമാര്‍ക്ക്‌ വേണ്ടിയും ക്വിസ്‌ പരിപാടി നടത്തും. വിജയികള്‍ക്ക്‌ പ്രാദേശികമായി സമ്മാനങ്ങള്‍ നല്‍കുന്നതിന്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ചോദ്യങ്ങളും, വിവരണങ്ങളും അടുത്ത ലക്കം അല്‍ മുഅല്ലിം മാസികയില്‍ പ്രസിദ്ധീകരിക്കും.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ബഹുവിധ സേവനങ്ങളും ഇസ്‌ലാമിക ചരിത്രവും സമ്മിശ്രമാക്കിയ 12 വീതം ചോദ്യങ്ങള്‍ തയ്യാര്‍ ചെയ്‌തു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.മത്‌സര വിജയിയായ കുട്ടികള്‍ക്ക്‌ നബിദിന യോഗങ്ങളിലും കുടുംബിനികള്‍ക്ക്‌ വനിതാ പഠന ക്ലാസുകളിലും സമ്മാനങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
സമ്മേളന പ്രചരണ സമിതി ചേളാരി സമസ്‌താലയത്തില്‍ യോഗം ചേര്‍ന്നു. എം.ടി.അബ്‌ദുള്ള മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്‌ദുസലാം മുസ്‌ലിയാര്‍, എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എസ്‌.എം.ജിഫ്രി തങ്ങള്‍, പി പി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, മഹ്‌മൂദ്‌ സഅദി, റഹ്‌മത്തുള്ള ഖാസിമി മൂത്തേടം, കെ.എ.റഹ്‌മാന്‍ ഫൈസി, എം.സി.മായിന്‍ ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, ഹാജി കെ മമ്മദ്‌ ഫൈസി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം, കുട്ടി ഹസന്‍ ദാരിമി, അലവി ഫൈസി കുളപ്പറമ്പ്‌, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹാജി പി.കെ.മുഹമ്മദ്‌, എം.എ.ചേളാരി, കെ.പി. അബ്‌ദുറിഹമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, എ.ടി.എം.കുട്ടി ഉള്ളണം, സി.എം.കുട്ടി സഖാഫി, അബ്‌ദുള്ള ഫൈസി ചെറുകുളം, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍, ബശീര്‍ പനങ്ങാങ്ങര, സലീം എടക്കര, യു.ശാഫി ഹാജി, മൊയ്‌തു ഹാജി പാലത്തായി, കെ.കെ.മുഹമ്മദ്‌, ഉമര്‍ ചുള്ളിയോട്‌, അരിമ്പ്ര ബാപ്പു, സൈദലവി ഹാജി, കാടാമ്പുഴ മൂസ ഹാജി,അഹമ്മദ്‌ തേര്‍ളായി, എസ്‌.കെ.ഹംസ ഹാജി, കുടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍, കെ മൊയ്‌തീന്‍ ഫൈസി ഇരിങ്ങാട്ടിരി, ഫരീദുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ,ഒ.എം.ശരീഫ്‌ ദാരിമി കോട്ടയം,എ.എം.ശരീഫ്‌ ദാരിമി നീലഗിരി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.