``സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം'' സന്ദേശ ജാഥ നടത്തും

കോഴിക്കോട്‌ : 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ മലപ്പുറം ജില്ലയിലെ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കന്യാകുമാരി മുതല്‍ മംഗലാപുരം വരെ സമസ്‌ത: സന്ദേശ യാത്ര നടത്താന്‍ പ്രചാരണ സമിതി തീരുമാനിച്ചു. 2012 ഫെബ്രുവരി 2ന്‌ വ്യാഴാഴ്‌ച കന്യാകുമാരിയിലെ കുളച്ചലില്‍ നിന്നും ആരംഭിച്ച്‌ 2012 ഫെബ്രുവരി 11 ശനിയാഴ്‌ച മംഗലാപുരത്ത്‌ സമാപിക്കും. നൂറ്‌ പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണവും ആയിരം ഉപജാഥകളും നടത്തും. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ക്യാപ്‌റ്റനും എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ വൈസ്‌ ക്യാപ്‌റ്റന്മാരായും ജാഥ നയിക്കും. കെ.എ.റഹ്‌മാന്‍ ഫൈസി ജാഥാ ഡയരക്ടറായും ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അസിസ്റ്റന്റ്‌ ഡയരക്ടറായും നാസര്‍ഫൈസി കൂടത്തായി കോ-ഓര്‍ഡിനേറ്ററായും, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ അസിസ്റ്റന്റ്‌ കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുത്തു.
ജാഥാ സ്ഥിരാംഗങ്ങളായി പി.പി. മുഹമ്മദ്‌ ഫൈസി, എം. ഖാസിം മുസ്‌ലിയാര്‍ കുമ്പള, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, റഹ്‌മത്തുള്ളാഹ്‌ ഖാസിമി മുത്തേടം, ഹാജി. കെ. മമ്മദ്‌ ഫൈസി, അബ്‌ദുറഹ്‌മാന്‍ കല്ലായി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, പിണങ്ങോട്‌ അബൂബക്കര്‍, മുസ്ഥഫ അശ്‌റഫി കക്കുംപടി, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, മലയമ്മ അബൂബക്കര്‍ ഫൈസി, ശരീഫ്‌ ദാരിമി കൊല്ലം, എം. അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്‌, അശറ്‌ഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, ഇബ്രാഹീം ഫൈസി പേരാല്‍, എം.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, അബ്‌ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, മുസ്‌തഫ ഫൈസി എം.പി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ കോട്ടുമല ടി.എം.ബപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു പ്രൊ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, റഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടം, പി.പി. മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, നാസിര്‍ഫൈസി കൂടത്തായി, കെ.എ. റഹ്‌മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, കുട്ടിഹസന്‍ ദാരിമി ചര്‍ച്ചയില്‍ പങ്കെടുത്തു.