വെട്ടത്തൂര്‍ യൂണിറ്റ് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 7-9

മലപ്പുറം : SKSSF വെട്ടത്തൂര്‍ യൂണിറ്റിന്‍റെ ഉപശാഖയായ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 7, 8, 9 തിയ്യതികളില്‍ വെട്ടത്തൂര്‍ എ.എച്ച്.സി. യത്തീംഖാനയുടെ സമീപത്ത് വെച്ച് (ശംസുല്‍ ഉലമ നഗര്‍) നടത്തപ്പെടുന്നു. സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഉസ്താദ് റഹ്‍മത്തുള്ള ഖാസിമി മുത്തേടം സംസാരിക്കും. മറ്റു പ്രമുഖരും സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു