മമ്പുറം അനുസ്‌മരണവും ദേശീയദിനാഘോഷവും ഇന്ന്‌ (2)

ദുബൈ : ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, ഹാദിയ ദുബൈ കമ്മറ്റി സംഘടിപ്പിക്കുന്ന മമ്പുറം തങ്ങള്‍ അനുസ്‌മരണ, ദേശീയ ദിനാഘോഷ സംയുക്ത സംഗമം ഇന്ന്‌ (വെള്ളി ) കാലത്ത്‌ 10 മണി മുതല്‍ ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ സെഷനുകളിലായി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ഹിജ്‌റ, മുഹര്‍റം, ദേശീയ ദിനം സന്ദേശ പ്രഭാഷണങ്ങള്‍ക്കു പുറമെ, മമ്പുറം മൗലീദ്‌ പാരായണം, അനുസ്‌മരണ പ്രഭാഷണം, ക്വിസ്സ്‌ മല്‍സരം എന്നിവയും ഉണ്ടായിരിക്കുമെന്ന്‌ ഹാദിയ ഭാരവാഹികള്‍ അിറയിച്ചു. ഇതു സംബന്ധമായി ചേര്‍ന്ന യോഗം അലവിക്കുട്ടി ഹുദവിയുടെ അദ്ധ്യക്ഷതയില്‍ ഉമര്‍ ഹുദവി പുള്ളാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഹൈദര്‍ അലി ഹുദവി, ശറഫുദ്ദീന്‍ ഹുദവി , മുനീര്‍ ഹുദവി , മുസ്ഥഫ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. ദുബൈ കമ്മറ്റി സെക്രട്ടറി അന്‍വറുല്ല ഹുദവി സ്വാഗതവും സിറാജുദ്ദീന്‍ ഹുദവി നന്ദിയും പറഞ്ഞു .