ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം 21ന്‌ തിരുവനന്തപുരത്ത്‌

പട്ടിക്കാട്‌ : ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയവും കേരളത്തിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം ഡിസം.21ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്‌ നിര്‍വ്വഹിക്കും. പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിക്കും. 2012 ജനുവരി മുതല്‍ ഒരു വര്‍ഷക്കാലം ഇന്ത്യയിലും വിദേശത്തുമായി വിവിധ പരിപാടികള്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. 1963ല്‍ സ്ഥാപിതമായ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പ്രചരണ ചരിത്രത്തിലെ നാഴിക കല്ലാണ്‌. സമുദായത്തിന്റെ നാനോന്മുഖ പുരോഗതി ലക്ഷ്യമാക്കുന്ന ഒട്ടനവധി പദ്ധതികള്‍ക്ക്‌ രൂപം നല്‍കുന്ന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളത്തില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, പി.പി. മുഹമ്മദ്‌ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- നിസാര്‍