ജിദാലി ഏരിയാ സമസ്ത തഹ്‍രീക് 2011 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

സമസ്ത കേരളാ സുന്നി ജമാഅത്ത് ബഹ്റൈന്‍ മുഹറം കാന്പിന്‍റെ ഭാഗമായി ജിദാലി ഏരിയാ കമ്മിറ്റി നടത്തിയ തഹ്‍രീക് 2011ഏകദിന പഠന  ക്യാമ്പ് സി.കെ.പി. അലി മുസ്‍ലിയാര്‍  സംസാരിക്കുന്നു..
ബഹ്റൈന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണ കാലം തൊട്ട് നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് സമസ്ത കേരളാ സുന്നീ ജമാഅത്ത് ബഹ്റൈന്‍ പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്തയുടെ സാത്വികരായ പണ്ഡിതന്മാരുടെ കാലോചിതമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാചകന്‍ മുഹമ്മദ് നബി (സ) വിഭാവനം ചെയ്ത പരിശുദ്ധ ഇസ്‍ലാം ഇന്നും അതേപടി ഒരു മാറ്റവുമില്ലാതെ പ്രശോഭിച്ച് നില്‍ക്കുന്നു. ആയതിനാല്‍ സംഘടനയുടെ വളര്‍ച്ചക്കും പുരോഗതിക്കും ഇനിയും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത കേരളാ സുന്നി ജമാഅത്ത് ബഹ്റൈന്‍ മുഹറം കാന്പിന്‍റെ ഭാഗമായി ജിദാലി ഏരിയാ കമ്മിറ്റി നടത്തിയ തഹ്‍രീക് 2011ഏകദിന പഠന കാന്പില്‍ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാന്പിന്‍റെ ഉദ്ഘാടനം രാവിലെ ഇബ്റാഹീം മുസ്‍ലിയാര്‍ അഡൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം കൃഷ്ണാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് തിരൂര്‍ ആശംസാ പ്രസംഗം നടത്തി. ഹാശിം കോക്കല്ലൂര്‍ സ്വാഗതവും ഫൈസല്‍ തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാ മത്സര സെഷന്‍ അസീസ് വയനാട് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം നടന്ന സമാപന സെഷന്‍ മുഹമ്മദലി മുസ്‍ലിയാര്‍ എടവണ്ണപ്പാറയുടെ അദ്ധ്യക്ഷതയില്‍ അശ്റഫ് കാട്ടില്‍ പീടിക ഉദ്ഘാടനം ചെയ്തു. സി.കെ.പി. അലി മുസ്‍ലിയാര്‍ സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങള്‍ക്ക് അബ്ദുറഹ്‍മാന്‍ ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. തസ്‍ലീം ദേളി സ്വാഗതവും ഒ.പി. റശീദ് നന്ദിയും പറഞ്ഞു. ഫൈസല്‍ കണ്ണൂര്‍, അശ്റഫ് തളിപ്പറന്പ്, മഹ്‍മൂദ് കാപ്പാട്, പി.സി.പി. അബ്ദുറഹ്‍മാന്‍ തുടങ്ങിയവര്‍ കാന്പിന് നേതൃത്വം നല്‍കി