പാണക്കാട്‌ തങ്ങന്മാര്‍ക്കും കുമ്പോല്‍ തങ്ങന്മാര്‍ക്കും ഉള്ളാള്‍ തങ്ങള്‍ക്കും വേണ്ടാത്ത കേശം എന്തിന്‌ പേരോടിന്‌ : റഷീദ്‌ ബെളിഞ്ചം

കാസര്‍കോട്‌ : കേരളത്തിലെ സുന്നികള്‍ ഐക്യത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയും ഐക്യശ്രമങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്ന സമയത്ത്‌ ഒരു വിവാദകേശവുമായി രംഗത്ത്‌ വരുകയും അതിന്റെ കാരത്തില്‍ സാധാരണക്കാര്‍ പോലും സംശയിച്ച്‌ സനദ്‌ ചോദിച്ചപ്പോള്‍ അത്‌ വായിക്കാനും പറയാനും മിനിറ്റുകള്‍ മാത്രം മതിയായിരിക്കെ മണിക്കൂറുകളോളം പ്രസംഗിച്ച്‌ സമയം നഷ്‌ടപ്പെടുത്തിയതിലുളള പേരോടിന്റെ കുറ്റസമ്മതം സ്വാഗതാര്‍ഹമണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രസ്‌താവനയില്‍ പറഞ്ഞു.സത്യം ബോധ്യപ്പെട്ടിട്ടും പിന്നെയും വിവാദത്തില്‍ കടച്ചുതൂങ്ങുന്നവരോട്‌ തര്‍ക്കിക്കാതെ മാറിനില്‍ക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ പറഞ്ഞ അദ്ദേഹം വിവാദകേശം വ്യാജമാണെന്ന്‌ അറിഞ്ഞിട്ടും മുടന്തന്‍ ന്യായവുമായി തര്‍ക്കിച്ചതും പ്രസംഗിച്ചതും എന്തിന്‌? ഭിന്നിപ്പിന്റെ സ്വരം ഏതു ഭാഗത്തുനിന്നുണ്ടായാലും നാം അതിനെ അവഗണിക്കണമെന്ന്‌ പറയുന്ന പേരോട്‌ 1989 ല്‍ ഭിന്നിപ്പിന്റെ സ്വരവുമായി കാന്തപുരം രംഗത്ത്‌ വന്നപ്പോള്‍ എന്ത്‌ കൊണ്ട്‌ അവഗണിക്കാന്‍ തയ്യാറായില്ല. അവരവര്‍ക്ക്‌ അറിയാവുന്നതേ അവരവര്‍ പറയാവൂ എന്ന്‌ പറഞ്ഞ ഇദ്ദേഹം കേശത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ്യമെന്തെന്നറിയാതെ എന്തിന്‌ പ്രസംഗിച്ച്‌ നടന്നു. വിവാദകേശത്തിന്റെ കാര്യത്തില്‍ കേശം കൊണ്ടുവന്ന കാന്തപുരം തന്നെ യാഥാര്‍ത്ഥ്യം തുറന്നുപറയാന്‍ തയ്യാറാകണം. പാണക്കാട്‌ തങ്ങന്മാരും കുമ്പോല്‍ തങ്ങന്മാരും ഉള്ളാള്‍ തങ്ങളും കേശം വ്യാജമാണെന്ന്‌ രഹസ്യമായും പരസ്യമായും പ്രഖ്യാപിച്ചിട്ടും ചിത്താരി ഹംസ മുസ്ലിയാരും എം.എ.അബ്‌ദുഖാദര്‍ മുസ്ലിയാരും അടക്കമുളള മറുവിഭാഗത്തിലെ പണ്‌ഡിതന്‍മാര്‍ മൗനം പാലിക്കുമ്പോഴും ഈ കേശം എന്തിന്‌ കാന്തപുരവും പേരോടും മാത്രം കൊണ്ടുനടക്കുന്നു എന്ന്‌ വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന്‌ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറി