SKSSF ആദര്‍ശ കാമ്പയിന് ആവേശകരമായ തുടക്കം; മുഖാമുഖം ശ്രദ്ധേയമായി..

കാസര്‍കോട് : ആദര്‍ശ പ്രചരണ രംഗത്ത് പുതിയ കര്‍മ്മപദ്ധതികളുമായി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഡിസംബര്‍ വരെ സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിന് ആവേശകരമായ തുടക്കമായി.. ഇതിന്‍റെ ഭാഗമായി കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം ശ്രദ്ധേയമായി. 
അഹ്‌ലു സുന്നത്തുവല്‍ജമാഅത്തിന്റെ ആശയവിശദീകരണവും തവസ്സ്വുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹ്, ജുമുഅ ഖുത്തുബ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണവും വ്യാജ മുടി വിശദീകരനവുമാണ് മുഖാമുഖത്തില്‍ നടന്നത്. 
സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗത പ്രഭാഷണം നടത്തി.
അഹലു സന്നുത്തുവല്‍ ജമാഅത്തിന്റെ ആശയ വിശദീകരണവും, തവസുല്‍, ഇസ്തിഖാസ, സ്ത്രീപള്ളിപ്രവേശം, തറാവീഹില്‍, ജുമുഅ ഖുത്വബ തുടങ്ങിയ തര്‍ക്ക വിഷയങ്ങളിലുള്ള സംശയനിവാരണങ്ങളാണ് മുഖാമുഖത്തില്‍ സംഘടിപ്പിച്ചിരുന്നത്.
ഉസ്താദ്‌ മുസ്തഫ അഷ്‌റഫി കക്കുപടി, എം ടി അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി എടപ്പാള്‍, ഷൗക്കത്ത് ഫൈസി മഞ്ചേരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എം എ ഖാസി മുസ്ല്യാര്‍, എം എ.സ് തങ്ങള്‍ മദനി പൊവ്വല്‍, അബ്ദുല്‍ സലാം ദാരിമി ആലമ്പാടി, സയ്യിദ് ഹാദി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സി എച്ച് ഖാലിദ് ഫൈസി, മഹ്മൂദ് ദാരിമി, അബൂബക്കര്‍ സാലുദ് നിസാമി, എം എ ഖലീല്‍, ഹാരിസ് ദാരിമി ബെദിര, താജുദ്ദിന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹമീബ് ദാരിമി പെരുമ്പട്ട, ബഷീര്‍ ദാരിമി തളങ്കര, സിറാജ്ജുദ്ദിന്‍ ദാരിമി കക്കാട്, മൊയ്തീന്‍ ചെര്‍ക്കള, കെ എം ഷറഫുദ്ദിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്യാമ്പയിന്റെ ഭാഗമായി മേഖലാതലത്തില്‍ ആദര്‍ശ പ്രഭാഷണവും, ക്ലസ്റ്റര്‍ തലങ്ങളില്‍ സുന്നത്ത് ജമാഅത്ത് വിശദീകരണവും, ശാഖാ തലത്തില്‍ സിഡി പ്രദര്‍ശനവും നടക്കും.