അബൂദാബി സുന്നി പ്രവര്‍ത്തക സംഗമം നവ്യാനുഭവമായി

അബൂദാബി : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് SKSSF അബൂദാബി സ്റ്റേറ്റ് സംഘടിപ്പിച്ച സുന്നി പ്രവര്‍ത്തക സംഗമം ശ്രദ്ധേയമായി. ഇസ്‍ലാമിക് സെന്‍റര്‍ റിലീജിയസ് വിംഗിന്‍റെ പ്രചാരണ കാന്പയിനോടനുബന്ധിച്ചാണ് പ്രോഗ്രാം നടന്നത്. സമസ്ത മഹാ സമ്മേളന സമാപനം വരെ പല ഘടങ്ങളിലായി പ്രോഗ്രാമുകള്‍ ആവിഷ്കരിച്ചതായും പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് ബാഖവി സ്വാഗത പ്രഭാഷണത്തില്‍ പറഞ്ഞു. ഉസ്താദ് പല്ലാര് മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ റിലീജിയസ് വിംഗ് സെക്രട്ടറി ഉസ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഒരു പ്രവര്‍ത്തകന് സമൂഹത്തില്‍ ഉണ്ടായിരിക്കേണ്ട ധര്‍മ്മം, സംഘാടകന്‍റെ കഴിവ്, സംഘാടകന്‍റെ വ്യക്തിത്വ വികസനം എന്നിവയെല്ലാം ആസ്പദമാക്കി സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങളുടെ പ്രസന്‍റേഷന്‍ സദസ്സ് ശ്രദ്ധയോടെ വീക്ഷിച്ചു. രണ്ടാം സെഷനില്‍ ഉസ്താദ് അലവിക്കുട്ടി ഹുദവിയുടെ സമസ്ത ക്വിസ് എന്ന പരിപാടിയും പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചു. സമസ്തയുടെ യഥാര്‍ത്ഥ ചരിത്രവും കഴിഞ്ഞുപോയ മഹാന്മാരെ കുറിച്ചും തീര്‍ത്തും പ്രതിപാദിക്കുന്ന ക്വിസ് മത്സരം സദസ്സിന് ആവേശമായി. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അസീസ് കളിയാട്, റശീദ് ഫൈസി, അബ്ദുസ്സമദ് ഹുദവി, കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു. റാഫി ഹുദവി രണ്ടാത്താണി നന്ദിയും പറഞ്ഞു.
- ശജീര്‍ ഇരിവേരി