ഇസ്‍ലാമിക് സെന്‍റര്‍ വായനാ വസന്തം 2012 ഉദ്ഘാടനം ചെയ്തു

ദമ്മാം : കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരും എഴുത്തുകാരും രചിച്ച 10 ഇസ്‍ലാമിക പുസ്തകങ്ങള്‍ നാട്ടിലെ കുടുംബങ്ങളിലെത്തിച്ചു കൊടുക്കുവാന്‍ അവസരമൊരുക്കി ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ വായന വസന്തം 2012 എന്ന പേരില്‍ കാന്പയിന്‍ ആചരിക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആളുകളെ വരിക്കാരായി ചേര്‍ക്കുകയും ജനുവരിയില്‍ പുസ്തകങ്ങള്‍ നാട്ടില്‍ എത്തിക്കുന്ന രീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്. വഴിതെറ്റുന്ന കുടുംബിനി, കുട്ടികളുടെ ലോകം, സ്തീ രക്തങ്ങള്‍, മയ്യിത്ത് സംസ്കരണം, ഫാത്വിമ (), വിജയ സരണി, സ്വര്‍ഗ്ഗത്തിലെ വിശേഷങ്ങള്‍, കുട്ടികള്‍ക്ക് ഇസ്‍ലാമിക കഥകള്‍, സ്ത്രീ വീടിന്‍റെ വിളക്ക്, കുട്ടികളുടെ ശിഹാബ് തങ്ങള്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. കാന്പയിന്‍റെ ഉദ്ഘാടനം സഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് കെ. യൂസുഫ് ഫൈസി വാളാട് തുഖ്ബ ഇസ്‍ലാമിക് സെന്‍റര്‍ ട്രഷറര്‍ മാഹിന്‍ ഹാജിക്ക് ആദ്യ ഫോം വിതരണം ചെയ്ത് നിര്‍വ്വഹിച്ചു. വിശദ വിവരങ്ങള്‍ക്ക് 055 9159732 (അബ്ദുറഹ്‍മാന്‍ മലയമ്മ) എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- അസ്‍ലം മൗലവി