SKSSF വാഴയൂര്‍ ക്ലസ്റ്റര്‍ സമ്മേളനം 24 ന് കറാദില്‍

കറാദ് : SKSSF വാഴയൂര്‍ ക്ലസ്റ്റര്‍ സമ്മേളനം സെപ്തംബര്‍ 24 ന് കറാദ് ശംസുല്‍ ഉലമാ നഗറില്‍ വിപുലമായ രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചു. 24 ന് വൈകീട്ട് 4 മണിക്ക് പ്രതിനിധി സമ്മേളനം, പ്രകടനം, സമാപന പൊതുസമ്മേളനവും പത്തിന കര്‍മ്മ പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്യും. സമ്മേളനത്തില്‍ പാണക്കാട് മുനീറലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, സയ്യിദ് ബി.എസ്.കെ. തങ്ങള്‍, പി.എം. റഫീഖ് അഹമ്മദ്, അബ്ബാസ് ഫൈസി, പി.കെ.എം. ഹിബത്തുള്ള മാസ്റ്റര്‍, പി.എം. ഇസ്‍മാഈല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- അസ്‍ലം കെ.കെ.