കേരള വിമന്‍സ്‌ കോഡ്‌ ബില്ല് വ്യവസ്ഥകള്‍ പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ല: അബ്ദുസമദ്‌ പൂക്കോട്ടൂര്‍


കോഴിക്കോട്‌: ജനസംഖ്യ നിയന്ത്രണത്തിലുള്ള വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ സമിതിയുടെ കേരള വിമന്‍സ്‌ കോഡ്‌ ബില്ല്  പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ലെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് പരിസരത്ത് വെച്ച് ചാനല്‍ പ്രധിനിതികളുടെ ചോദ്യങ്ങളോട്പ്രതികരിക്കുകയയിരുന്നു അദ്ധേഹം. 
ലഭ്യമായ വിഭവങ്ങള്‍ ജനസമൂഹങ്ങള്‍ക്കിടയില്‍ നീതിപൂര്‍വകവും കാര്യക്ഷമവുമായി വിതരണം ചെയ്യുന്നതിനു മാര്‍ഗങ്ങള്‍ ആരായുന്നതിനു പകരം കുറുക്കുവഴികള്‍ നിര്‍ദേശിക്കുന്ന വിദഗ്‌ധ സമിതികളെ പൊതുജനം തള്ളിക്കളയു കയാണ് വേണ്ടത്..
മൂന്നാമത്തെ കുഞ്ഞിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശിക്ഷാവിധികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ്‌
ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശരീഅത്ത്‌ വിവാദക്കാലത്തുണ്‌ടായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.