ജ. കൃഷ്ണയ്യരുടെ നിലപാട് തിരുത്തണം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചെളാരി : വനിതാ നിയമ പരിഷ്‌കരണ നിര്‍ദേശത്തിലടങ്ങിയ മതവിരുദ്ധവും ഭരണഘടനയുടെ തത്വങ്ങള്‍ നിരാകരിക്കുന്നതുമായ ഭാഗങ്ങള്‍ തിരുത്താനുള്ള മതവിശ്വാസികളുടെ ആവശ്യം നിരാകരിച്ച ജസ്റ്റിസ് കൃഷ്ണയ്യരുടെ നിലപാട് തിരുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കമ്മീഷന് റിപോര്‍ട്ട് തിരുത്താന്‍ അധികാരമില്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം നിര്‍വഹിക്കണം.  ഏകപക്ഷീയമായാണു റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശം ഗൗരവം അര്‍ഹിക്കുന്നു. കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പ്രഫ. കെ  ആലിക്കുട്ടി മുസ്‌ലിയാര്‍ ,  പിണങ്ങോട് അബൂബക്കര്‍, ഡോ. എന്‍  എ എം  അബ്ദുല്‍ഖാദിര്‍, പി പി   മുഹമ്മദ് ഫൈസി, ഹാജി കെ  മമ്മദ് ഫൈസി, കെ  പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ  ടി എം കുട്ടി മൗലവി, കെ സി അഹമ്മദ് കുട്ടി മൗലവി, അലവി ഫൈസി, ഇമ്പിച്ചി അഹ്മദ് ഹാജി സംസാരിച്ചു.