അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പഞ്ചദിന പ്രഭാഷണത്തിനു പ്രോട്വോജ്ജ്വല തുടക്കം


പുതു തലമുറയ്ക്ക് മതശിക്ഷണം നല്‍കാന്‍ നാം ബദ്ധശ്രദ്ധരാവണം: ഹൈദരലി ശിഹാബ് തങ്ങള്‍

മഞ്ചേരി: വരും തലമുറകളെ മതശിക്ഷണം നല്‍കി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. "റംസാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക" എന്ന പ്രമേയത്തില്‍ നടക്കുന്ന  എസ്.കെ.എസ്.എസ്.എഫ് റംസാന്‍ കാമ്പയിന്റെയും ജാമിഅ ഇസ്‌ലാമിയ 20-ാം വാര്‍ഷികത്തിന്റെയുംഭാഗമായി സംഘടിപ്പിച്ച പഞ്ചദിന പ്രഭാഷണപരിപാടി ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു തങ്ങള്‍.
നന്മയും സൗഹൃദവും ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകളെ ഇല്ലായ്മചെയ്യാനും വ്രതാനുഷ്ഠാനം പ്രയോജനപ്പെടണമെന്നും തങ്ങള്‍ പറഞ്ഞു. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി.പി. മുഹമ്മദ്‌ഫൈസി അധ്യക്ഷതവഹിച്ചു. പി.കെ. ഷാഹുല്‍ഹമീദ്, ആഷിക് കുഴിപ്പുറം, പി. ഉബൈദുള്ള എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ്, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഒ.ടി. മൂസ മുസ്‌ലിയാര്‍, യാഷിക് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് മുതല്‍ നാലു ദിവസം എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി യുടെ പ്രഭാഷണം ഇവിടെ നടക്കും. ദിവസവും രാവിലെ ഒമ്പതുമണിമുതല്‍ മഞ്ചേരി ടൗണ്‍ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.