നല്ല വായന സമൂഹത്തിന് ഗുണം ചെയ്യും : സിദ്ധീഖ് ഫൈസി അമ്മിനിക്കാട്

ദമ്മാം : വളര്‍ന്ന് വരുന്ന യുവ തലമുറകളില്‍ വായനാ ശീലം വളര്‍ത്തിയെടുക്കല്‍ അനിവാര്യ ഘടകമാണെന്നും നല്ല വായന മനുഷ്യനെ ധാര്‍മ്മികതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുമെന്നും അത് സമൂഹത്തിന് ഗുണം ചെയ്യുമെന്നും സമസ്ത ഓര്‍ഗനൈസര്‍ സിദ്ധീഖ് ഫൈസി അമ്മിനിക്കാട് അഭിപ്രായപ്പെട്ടു. സുന്നി അഫ്കാര്‍ വാരികയുടെ പ്രചരണാര്‍ത്ഥം സൗദിയിലെത്തിയ അദ്ദേഹത്തിന് സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ നന്ദി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നി അഫ്കാര്‍ പ്രചരണോദ്ഘാടനം ഇബ്റാഹീം മൗലവി കണ്ണാടിപ്പറന്പില്‍ നിന്നും വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചുകൊണ്ട് നിര്‍വ്വഹിച്ചു.
യോഗത്തില്‍ ശാജഹാന്‍ ദാരിമി തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. അശ്റഫ് ബാഖവി താഴെക്കോട്, അഹ്‍മദ് ദാരിമി പേരാന്പ്ര, ഉമ്മര്‍ ഫൈസി ചേലക്കര, സൈതലവി ഹാജി താനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അബ്ദുറഹ്‍മാന്‍ കണ്ണാടിപ്പറന്പ് നന്ദിയും പറഞ്ഞു.