കാസര്‍കോട്: മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനുമായ മര്‍ഹൂം.ശൈഖുനാ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം പ്രത്യേക സി.ബി.ഐ സംഘത്തെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നു രാവിലെ 10 മണിക്ക് ജില്ലയിലെ പത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുഴുവന്‍ പ്രവര്‍ത്തകരും സമാധാനപരമായി മാര്‍ച്ചില്‍ പങ്കെടുക്കണമെന്നും ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
കാസര്‍കോട് വിദ്യാനഗര്‍ പോസ്റ്റോഫീസ്, ബോവിക്കാനം പോസ്റ്റോഫീസ്, മുള്ളേരിയ പോസ്റ്റോഫീസ്, ബദിയടുക്ക ടെലിഫോണ്‍ ഭവന്, ഉപ്പള പോസ്റ്റോഫീസ്, മഞ്ചേശ്വരം ടെലിഫോണ്‍ ഭവന്, കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫീസ,് ചെറുവത്തൂര്‍ പോസ്റ്റോഫീസ്, പെരുമ്പട്ട പോസ്റ്റോഫീസ്, തൃക്കരിപ്പൂര്‍ പോസ്റ്റോഫീസ് എന്നിവടങ്ങളിലേക്ക് മാര്‍ച്ച് നടത്തും.