റമളാന്‍ ആത്മ വിശുദ്ധിക്ക് ധര്‍മ്മ വികാസത്തിന്


കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ കാന്പയിന്‍ 2011
കുവൈത്ത് സിറ്റി : റമദാന്‍ ആത്മ വിശുദ്ധിക്ക് ധര്‍മ്മ വികാസത്തിന് എന്ന പ്രമേയത്തില്‍ കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാന്‍ കാന്പയിന്‍ ആചരിക്കാന്‍ ഇല്‍യാസ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. ഉദ്ഘാടന സമ്മേളനം, ഖുര്‍ആന്‍ വിജ്ഞാന മത്സരം, ഖുര്‍ആന്‍ പാരായണ മത്സരം, പ്രമേയ പ്രഭാഷണം, ബദര്‍ അനുസ്‍മരണം, ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ്, ലഘുലേഖ, സി.ഡി. വിതരണം, സഹചാരി റിലീഫ് നെറ്റ്‍വര്‍ക്ക്, ഈദ് സോഷ്യല്‍ സംഗമം തുടങ്ങിയ പരിപാടികള്‍ കാന്പയിന്‍ ഭാഗമായി സംഘടിപ്പിക്കും. ഉദ്ഘാടനം ജൂലായ് 29 വെള്ളിയാഴ്ച അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടത്തപ്പെടും.
സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദലി സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.