കാന്തപുരത്തിനെതിരെ കൊണ്ടോട്ടിയില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം

കൊണ്ടോട്ടി: കാന്തപുരത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ കൊണ്ടോട്ടിയില്‍ പ്രകടനം നടത്തി. വിവാദകേശം ശരിയാണെന്ന് സ്ഥാപിക്കാന്‍ പ്രവാചകവചനങ്ങള്‍ വളച്ചൊടിച്ച കാന്തപുരം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ഖാസിയാകാന്‍ അര്‍ഹനല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പ്രസ്താവിച്ചു. ആസിഫ് പുളിക്കല്‍, ശിഹാബ് കുഴിഞ്ഞൊളം, അലവിക്കുട്ടി ഫൈസി, ഉമര്‍ ദാരിമി, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു. ഉമറലി ശിഹാബ്, ഉസൈന്‍ കരിപ്പൂര്‍, ടി.സി. നാസര്‍, റാഫി കുറുപ്പത്ത്, നൂറുദ്ദീന്‍ യമാന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി.