ത്രിശൂര്‍ ജില്ലാ SKSSF വാഹനജാഥയും ആദര്‍ശ സമ്മേളനവും നടത്തും

ത്രിശൂര്‍: എസ്.കെ.എസ്.എസ്.എഫ് 10നു ചൂഷ്കമുക്ത ദിനമായി സംസ്ഥാനതലത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായി എസ് , കെ, എസ്, എസ്, എഫ്, ത്രിശൂര്‍ ജില്ല കമ്മിറ്റി വാഹനജാതയും ആദര്‍ശ സംമേള്ളനവും നടത്തുവാന്‍ തിരുമാനിച്ചു. പ്രവാചക കേശമെന്നവകാശപ്പെട്ടു നിഷ്കളങ്കരായ വിശ്വാസികള്‍ വഞ്ചിക്കപ്പെടുന്നതിനാല്‍ മഹല്ലു തലത്തില്‍ ബോധവത്കരണം നടത്തും.
കേരളത്തില്‍ വിവാദമായ കേശം തിരുനബിയുടേതാണെന്ന് അവകാശപ്പെടുന്നവര്‍ വിശ്വാസയോഗ്യമായ പരമ്പര പരസ്യപ്പെടുത്തുകയോ അല്ലെങ്കില്‍ അവകാശം ഉപേക്ഷിച്ച് മുസ്്‌ലിംകള്‍ക്കിടയിലെ വിവാദം അവസാനിപ്പിക്കുകയോ ചെയ്യേണ്ടാതാന്നു.
തിരുകേശമെന്ന പേരില്‍ രണ്ടുതവണകളായി കാന്തപുരത്തിന് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന കേശം പ്രവാചകന്റെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്രയും കാലം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പരസ്യമായി മാപ്പുപറയണ്ണം, മതത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മുസ്‌ലിം സമുദായത്തിന് അപമാനകരമാണെന്നും, ജില്ല കമ്മിറ്റി അഭിപ്രായപെട്ടു .  സമുദായത്തിനകത്ത് ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാന്‍ മാത്രം പള്ളികള്‍ പണിത കാന്തപുരം വിഭാഗം ഈ കേശത്തിന്റെ മറവില്‍ പള്ളി നിര്‍മിക്കുന്നതും ദുരദ്ദേശ്യപരമാണ്.
 കേരള സമൂഹത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തിയ സനദോ മറ്റു തെളിവുകളോ ഇല്ലാത്ത മുടി വാദത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയ ണ്ണം.