ഖാസിയുടെ മരണം: DYSPഹബീബുറഹ്മാനെ നുണപരിശോധനക്ക് വിധേയമാക്കണം: SYS


കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൌലവിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്‍,സി.ഐ. അഷ്റഫ് എന്നിവരുടെ നിലപാടുകള്‍ സംശയാസ്പദമാണ്. സി.എം.അബ്ദുല്ല മൌലവിയുടെ മരണത്തെ കൊലപാതകമെല്ലന്നും ആത്മഹത്യയാണെന്ന്  ചിത്രീകരിക്കുകയും പത്രപ്രവര്‍ത്തകരെയും നാട്ടുകാരെയും തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയ ഇരുവരുടെയും അന്നത്തെ നിലപാട്‌ ഏറെ ഒച്ചപ്പാടുകള്‍ക്ക് കാരണമായിട്ടുണ്ട്. ആയതിനാല്‍  ഇരുവരെയും നുണപരിശോധന അടക്കമുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന്  എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.എ. ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.അബ്ബാസ് ഫൈസി സ്വാഗതം പറഞ്ഞു. ടി.കെ. പൂക്കോയ തങ്ങള്‍, എസ്.പി. സലാഹുദ്ദീന്‍, കെ.ഹംസ മൌലവി, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ മാസ്റര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, കെ.പി. മൊയ്തീന്‍കുഞ്ഞി മൌലവി, സി.കെ.കെ. മാണിയൂര്‍, അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, എ.എം.അബ്ദുല്‍ റഹ്മാന്‍ മൌലവി മുഗു, സയ്യിദ് ഹാദി തങ്ങള്‍, ബി. മൂസ ഹാജി ബന്തിയോട്, പി.എസ്.ഇബ്രാഹിം ഫൈസി, അഷ്റഫ് മിസ്ബാഹി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, പി.വി.അഹമ്മദ് ശരീഫ്, പി.വി.അബ്ദുസലാം ദാരിമി, യു. സഅദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ഒരുമ, ടി.കെ. ഹംസ കട്ടക്കാല്‍ സംബന്ധിച്ചു.സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റര്‍ നന്ദി പറഞ്ഞു.