ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തി അഭിമാനിയാവുക


റിയാദ് : കാന്പയിനുകള്‍ ആചാരങ്ങളിലൊതുങ്ങാതെ അവയുടെ ആശയങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി മാതൃകാ യോഗ്യരാകാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. പ്രവാചകനെ അനുഗമിച്ച സമൂഹം എന്നും അഭിമാനികളായിട്ടുണ്ട്. ആഫ്രിക്ക മുതല്‍ കേരളം വരെ നീണ്ടുകിടക്കുന്ന ചരിത്രത്തിലെ അനേകം സംഭവങ്ങള്‍ അതിന് സാക്ഷിയാണ്. പ്രവാചകനെ അറിയാനും പകര്‍ത്താനും; അതിരാവിലെ ആരംഭിക്കുന്ന മദ്റസ മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്ന മതപ്രഭാഷണങ്ങള്‍ വരെ വളരെയധികം അവസരങ്ങള്‍ കേരളീയ സമൂഹത്തിനുണ്ട്. പക്ഷേ, അവസരങ്ങള്‍ പാഴാക്കുന്നതിലാണ് നമുക്ക് താല്‍പര്യം. ഇപ്പോള്‍ നടക്കുന്ന കേശവിവാദം പോലും ബന്ധപ്പെട്ടവര്‍ അതു സംബന്ധമായ രേഖകള്‍ പ്രസിദ്ധീകരിച്ചാല്‍ മിനിട്ടുകള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും. എന്നിട്ടും മറ്റുള്ളവര്‍ക്ക് ചിരിക്കാനും പരിഹസിക്കാനും അവസരം നല്‍കും വിധം ചര്‍ച്ചകള്‍ കാടുകയറുന്നത് ഖേദകരമാണെന്ന് ഇസ്‍ലാമിക് സെന്‍റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നടത്തിയ പ്രവാചകനെ അനുഗമിക്കുക അഭിമാനിയാവുക എന്ന ത്രൈമാസ കാന്പയിനിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാമ്പയിന്‍െറ ഭാഗമായി മഹമ്മദ്‌ (സ) സമ്പൂര്‍ണ്ണ മനുഷ്യന്‍ (സയ്യിദ്‌ അലവി മാലിക്കി മക്ക) എന്ന പുസ്‌തകത്തെ അടിസ്‌താനമാക്കി നടത്തിയ വിജ്ഞാന മത്സരത്തില്‍ അഫീഫ അലി തച്ചണ്ണ, മുഹമ്മദ്‌ കൊടുവളളി, ശബ്‌ന മുഹമ്മദ്‌ ഒളവട്ടൂര്‍ എന്നിവരും, മാപ്പിളപ്പാട്ടു മത്സരത്തില്‍ റഷീദ്‌, അബദുല്‍ ബാരി, ഷാജഹാന്‍, മുഹമ്മദ്‌ അശ്‌ഫാഖ്‌ തുടങ്ങിയവരും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. കവിത രചന, മാപ്പിളപ്പാട്ട്‌ രചന, ചെറുകഥ മത്സ്‌രങ്ങളില്‍ സബീന എം സാലി, അബ്‌ദുളള വടകര, സുബൈദ ഉളളിയില്‍ എന്നിവര്‍ സമ്മാനാര്‍ഹരായി. ആര്‍ ഐ സി ഫെസ്‌ററിലെ വിവിധ മത്സരങ്ങളിലും ഇതര മത്സരങ്ങളിലുമുളള വിജയികള്‍ക്ക്‌ സര്‍ട്ടിഫിക്കററും ഷീല്‍ഡും വിവിധ സമ്മാനങ്ങളും സമ്മേളനത്തില്‍ നല്‍കുകയുണ്ടായി. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ ഉല്‍ഘാടനവും, മുസ്‌ത്വഫ ബാഖവി പെരുമുഖം അദ്ധ്യക്ഷതയും വഹിച്ചു. മുഹമ്മദ്‌ ഹനീഫ (പ്രിന്‍സിപ്പല്‍ മോഡേന്‍ സ്‌കൂള്‍) പി വി അബ്‌ദുറഹ്‌മാന്‍ (അല്‍ഹുദ സ്‌കൂള്‍) ബഷീര്‍ ചേലേമ്പ്ര (റോയല്‍ സ്‌കൂള്‍) മൊയ്‌തീന്‍ കോയ പെരുമുഖം (കെ എം സി സി) സി എം കുഞ്ഞ്‌ (ഒ ഐ സി സി) ഇബ്‌റാഹീം സുബ്‌ഹാന്‍, റസാഖ്‌ വളകൈ, സിദ്ദീഖ്‌ ഫൈസി പത്തിരിയാല്‍, അബുട്ടി മാസ്‌ററര്‍ ശിവപുരം, അബൂബക്കര്‍ ദാരിമി പൂക്കോട്ടൂര്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. അശ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി, അബ്‌ദു ലത്തീഫ്‌ ഹാജി തച്ചണ്ണ, അബൂബക്കര്‍ കണ്ണൂര്‍, മൊയ്‌തു അററ്‌ലസ്‌, നജീബ്‌, ഹമീദ്‌ മാസ്‌ററര്‍ തുടങ്ങിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഹബീബുളള പട്ടാമ്പി, സൈതാലി വലമ്പൂര്‍, ഹനീഫ മൂര്‍ക്കനാട്‌, അസീസ്‌ പുളളാവൂര്‍, മുഹമ്മദലി ഹാജി, നാസര്‍ മണ്ണാര്‍ക്കാട്‌, ഉമര്‍ കോയ യൂണിവേഴ്‌സിററി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ തുടങ്ങിയവരും സമ്മേളനത്തോടനുബന്ധിച്ചുനടന്ന സര്‍ഗലയത്തിനു എം ടി പി മുനീര്‍ അസ്‌അദി, സലീം വാഫി മൂത്തേടം തുടങ്ങിയവരും നേതൃത്വം നല്‍കി. അലവിക്കട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.

- അലവിക്കുട്ടി ഒളവട്ടൂര്‍, ജന. സെക്രട്ടറി, റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ -