ധാര്‍മ്മികതക്കായി പ്രതിജ്ഞയെടുക്കുക - ശാജഹാന്‍ ദാരിമി


ദമ്മാം : മത മൂല്യങ്ങളില്‍ നിന്നും അതിശീഘ്രം വ്യതിചലിക്കുന്ന പുത്തന്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു മുന്നില്‍ അന്പരന്നു നില്‍ക്കുകയാണിന്ന് മനുഷ്യനെന്നും ധാര്‍മ്മിക ച്യുതിയുടെ ഓളങ്ങള്‍ അധികാര മണ്ഡലങ്ങള്‍ മുതല്‍ ആത്മീയ സംഘങ്ങളെ പോലും ബാധിച്ചിരിക്കുകയാണെന്നും കപട ആത്മീയതയും വ്യക്തി പൂജയുമാണ് വിശ്വാസിയെ ഏറെ ചൂഷണം ചെയ്യുന്നത് എന്നും സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ശാജഹാന്‍ ദാരിമി പനവൂര്‍ അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തി വരുന്ന മാസാന്ത മത പ്രഭാഷണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വെല്ലുവിളി എറ്റെടുക്കാന്‍ വിശ്വാസികള്‍ക്ക് ഖുര്‍ആനിക ദര്‍ശനങ്ങളിലേക്കും പ്രവാചക സന്ദേശങ്ങളിലേക്കും തിരിച്ച് പോക്ക് മാത്രമേ രക്ഷനല്‍കൂ എന്നും അധികാരം അര്‍പ്പണ ബോധമുള്ള കരുത്തുറ്റ കരങ്ങളിലെത്തിക്കാന്‍ കഴിയുന്പോഴേ സമാധാനം സാധ്യമാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യോഗത്തില്‍ അശ്റഫ് ബാഖവി താഴെക്കോട് അധ്യക്ഷത വഹിച്ചു. ബഹാഉദ്ദീന്‍ നദ്‍വി കല്ലായി ഉദ്ഘാടനം ചെയ്തു. അഹ്‍മദ് ദാരിമി പേരാന്പ്ര, ജലാലുദ്ദീന്‍ മുസ്‍ലിയാര്‍ ഇരുന്പുചോല, അബ്ദുറ്ഹ‍മാന്‍ കണ്ണാടിപ്പറന്പ് എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും കബീര്‍ ദര്‍സി മുതിരമണ്ണ നന്ദിയും പറഞ്ഞു.
- കബീര്‍ ഫൈസി -