അസ്അദിയ്യ പ്രവേശന അറിയിപ്പ്‌

പാപ്പിനിശ്ശേരി വെസ്റ്റ്‌ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര മലബാറിലെ ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 2011-12 അദ്യയന വര്‍ഷത്തേക്കുള്ള അഡ്‌മിഷനു എസ്‌.എസ്‌.എല്‍.സി തുടര്‍ പഠന യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വെല്ലൂര്‍ ബാഖിയാത്ത്‌ സ്വാലിഹാത്തിലെ എം.എ.ബി തുല്യമായ അല്‍ അസ്‌അദി ബിരുദവും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദവും നല്‍കുന്നതോടൊപ്പം ഐ.ടി.രംഗത്ത്‌ മികച്ച പരിശീലനവും തച്ചു ശാസ്‌ത്രം , ഗോള ശാസ്‌ത്രം എന്നിവയില്‍ പ്രാവീണ്യം നല്‍കുന്ന ഈ സ്‌ഥാപനത്തില്‍ പഠന താമസ ഭക്ഷണ സൗകര്യങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. അപേക്ഷ ഫോറം മെയ്‌ 5 മുതല്‍ കോളേജ്‌ ഓഫീസില്‍ നിന്നും www.as-adiyyah.8m.com എന്ന വെബ്‌ സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം മെയ്‌ 22നു മുമ്പ്‌ കോളേജില്‍ എത്തിക്കണം. ബോര്‍ഡിംഗ്‌ മദ്രസ്സയിലേക്ക്‌ 3 മുതല്‍ +2 വരെ ക്ലാസുകളിലേക്ക്‌ അഡ്‌മിഷന്‍ തുടരുന്നു