മഹല്ലുകള്‍ ശാസ്ത്രീയമായി സജ്ജീകരിക്കുക : ചെര്‍ക്കളം അബ്ദുല്ല


ചെര്‍ക്കള : മഹല്ലുകള്‍ ശാസ്ത്രീയമായി സംവിധാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മഹല്ല് ശാക്തീകരണം വഴി സമുദായ ശാക്തീകരണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മെയ് 6, 7, 8 തീയ്യതികളില്‍ മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാസമ്മേളന പ്രചരണാര്‍ത്ഥം ചെര്‍ക്കള മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച മഹല്ല് ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹിക ഭദ്രതയ്ക്കും, സുരക്ഷിതത്വത്തിനും മഹല്ല് സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. അതില്‍ കാലോചിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും ചെര്‍ക്കളം പറഞ്ഞു.

ചടങ്ങില്‍ ശൈഖുന ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി ശൈഖുന യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഇബ്രാഹിം ഫൈസി ജെഡിയാല്‍, അബ്ദുല്‍ ഖാദര്‍ നദ് വി മാണിമൂല, റഷീദ് ബെളിഞ്ച, അബ്ദുല്‍ ഖാദര്‍ മദനി പള്ളംകോട്, അബു ഹന്നത്ത് മൗലവി, ഖാലിദ് ഫൈസി ചേരൂര്‍, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, അന്‍വര്‍ ഹുദവി, ജലീല്‍ ഹുദവി, നൗഫല്‍ ഹുദവി, അഹമ്മദ് മുസ്ല്യാര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു. റഹ്മാനിയ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഉമര്‍ അല്‍ ഹുദവി പൂളപ്പാടം ക്ലാസ് എടുത്തു.

- മന്‍സൂര്‍ കളനാട് -