പ്രവാചക തിരുകേശവുമായി ഉയര്‍ന്ന ദുരൂഹതകള്‍ നീക്കണം : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ് : സൂക്ഷിക്കാന്‍ നാല്‍പ്പത് കോടിയുടെ പള്ളി പണിയുന്ന തിരുകേശത്തെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ ഇല്ലാതാക്കണമെന്ന് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ബറക്കാത്തി സാദാത്തീങ്ങള്‍ നല്‍കിയെന്ന് അവകാശപ്പെട്ട തിരുകോശം ദല്‍ഹിയില്‍ തന്നെയുള്ളതുകൊണ്ടും അബൂദാബിയില്‍ ഖസറജി കുടുംബം നല്‍കിയ മുടിയുടെ സനദായി കാരന്തൂര്‍ മര്‍ക്കസില്‍ വായിച്ചത് മുടിയുടെ സനദല്ലെന്നും ഖസ്റജി കുടുംബ സനദാണെന്നും വ്യക്തമായ സാഹചര്യത്തില്‍ തിരുകോശത്തിന്‍റെ യഥാര്‍ത്ഥ സനദ് പരസ്യപ്പെടുത്തി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ആവശ്യപ്പെട്ടു. മുസ്തഫ ബാഖവി പെരുമുഖം, എന്‍.സി. മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, ഫവാസ് ഹുദവി, അബ്ദുറസാഖ് വളകൈ, ഹംസ മൂപ്പന്‍, സൈതാലി വലന്പൂര്‍, അബൂബക്കര്‍ ഫൈസി, ഹബീബുള്ള പട്ടാന്പി തുടങ്ങിയവര്‍ പങ്കെടുത്തു.
- അബൂബക്കര്‍ ഫൈസി -