ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണം നടത്തി


ജിദ്ദ : മുസ്‍ലിം സമുദായത്തിന്‍റെ സര്‍വതോന്മുഖമായ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട് വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി സമസ്തയുടെ സാരഥികളായ മര്‍ഹൂം കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും സ്വീകരിച്ച ദീര്‍ഘ വീക്ഷണപരമായ നയങ്ങള്‍ യുക്തിഭദ്രമായിരുന്നുവെന്ന് പ്രതിയോഗികള്‍ പോലും ഇന്ന് അംഗീകരിക്കേണ്ടി വന്നിരിക്കയാണെന്ന് ജിദ്ദ എസ്.വൈ.എസ്. കണ്ണിയത്ത്, ശംസുല്‍ ഉലമ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ സത്യവിശ്വാസി അവന്‍ ജീവിക്കുന്ന രാജ്യത്തിനും സമൂഹത്തിനും ലോകത്തിന് തന്നെയും സ്നേഹവും സമാധാനവും നല്‍കുന്നവനായിരിക്കുമെന്നും സങ്കുചിത താല്‍പര്യങ്ങളില്‍ നിന്നോ മതകീയ അജ്ഞതയില്‍ നിന്നോ ആണ് തീവ്രതയും വിനാശകരവുമായ ചിന്തകള്‍ ഉടലെടുക്കുന്നതെന്നും നിലന്പൂര്‍ മര്‍ക്കസുല്‍ ഉലൂം വൈസ് പ്രിന്‍സിപ്പാള്‍ കുഞ്ഞഹമ്മദ് മുസ്‍ലിയാര്‍ പറഞ്ഞു. സമസ്തയുടെ മേഖലയിലെ ആസ്താനമായി പ്രവര്‍ത്തിക്കാനൊരുങ്ങുന്ന മര്‍ക്കസുല്‍ ഉലൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവസികളുടെ പിന്തുണ ഉണ്ടാകണമെന്ന് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ കുഞ്ഞഹമ്മദ് മുസ്‍ലിയാരും മമമോയിക്കള്‍ ഇണ്ണി ഹാജിയും എസ്.വൈ.എസ്. യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് സീതി കോയ തങ്ങള്‍, കുഞ്ഞമ്മു ഹാജി അമ്മിനിക്കാട് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. അബൂബക്കര്‍ ദാരിമി ആലംപാടി സ്വാഗതവും അശ്റഫ് തറയിട്ടാല്‍ നന്ദിയും പറഞ്ഞു.
ഉസ്‍മാന്‍ എടത്തില്‍ -