Upcoming live programs on Kerala-Islamic-Class-Room::

 1) കുണിയ ശാഖാ എസ്‌.വൈ.എസ്‌ / എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നടത്തുന്ന മര്‍ഹൂം.ഖാസി സി.എം അബ്ദുല്ല മൌലവി അനുസ്മരണ സമ്മേളനം നാളെ ഇന്ത്യന്‍ സമയം വൈകീട്ട്‌ 7.00മുതല്‍>> സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജെനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ്‌ഹനീഫ ഹുദവി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിക്ര്‍-ദുആ സദസ്സിനു നേതൃത്വം വഹിക്കും.... 2) മറ്റന്നാള്‍ ഇന്ത്യന്‍ സമയം 10 മുതല്‍ മര്‍ഹൂം.ഖാസി സി.എം അബ്ദ്ദുല്ല മൗലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ച കാസറഗോഡ് മലബാര്‍ ഇസ്‌ലാമിക് കോമ്പ്ലെക്സ് ക്യാമ്പസില്‍...പ്രമുഖര്‍ സംബന്ധിക്കും. 3) മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുംഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും....മുഴുവന്‍ പരിപാടികളും തത്സമയം കേരള-ഇസ്‌ലാമിക്-ക്ലാസ്സ്‌-റൂമില്‍ ലഭ്യമാക്കുമെന്ന്‍  കാസറഗോഡ് ജില്ലാ കേരള ഇസ്‌ലാമിക്  ക്ലാസ്സ്‌ റൂം പ്രതിനിധികളായ സത്താര്‍ കുമ്പടാജെ, ആരിഫ് ചെമ്പരിക്ക  എന്നിവര്‍  അറിയിച്ചു....