അന്‍ത നൂറുന്‍ ഫൌഖ നൂര്‍ - ബഹ്റൈന്‍ സമസ്ത മീലാദ് കാന്പയിന് തുടക്കമായി

ആത്മീയ വെളിച്ചം ജീവിത വിജയത്തിന്‍റെ കരുത്ത്
ബഹ്റൈന്‍ പ്രവാചകന്‍ മുഹമ്മദ് നബി () മനുഷ്യസമൂഹത്തിന് നല്‍കിയ ആത്മീയ വെളിച്ചമാണ് വെല്ലുവിളികളെ അതിജീവിക്കാനും ജീവിതത്തിന് കരുത്ത് നേടാനും ആധുനിക സമൂഹം അവലംബിക്കേണ്ടതെന്ന് സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് നദ്‍വി കണ്ണൂര്‍ അഭിപ്രായപ്പെട്ടുമനാമ മദ്റസയില്‍ നടന്ന കാന്പയിന്‍ ഉദ്ഘാടന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹംഅന്‍ത നൂറുന്‍ ഫൌഖ നൂര്‍ എന്ന പ്രമേയത്തില്‍ ഇബ്റാഹീം ഫൈസി പേരാല്‍ നടത്തിയ പ്രഭാഷണ സി.ഡി. യുടെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.


ഖാലിദ് ഹാജി ഫറോക്ക് കോപ്പി ഏറ്റുവാങ്ങി. മീലാദ് കാന്പയിന്‍ ലഘുലേഖയുടെ പ്രകാശന കര്‍മ്മം യൂസുപ് കൊലിണ്ടിക്ക് കോപ്പി നല്‍കിക്കൊണ്ട് എസ്.എം. അബ്ദുല്‍ വാഹിദ് നിര്‍വ്വഹിച്ചു. മുസ്തഫ കളത്തില്‍, ശക്കീര്‍ കാട്ടാന്പള്ളി, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, ബശീര്‍ ഓമശ്ശേരി, അബൂബക്കര്‍ മുസ്‍ലിയാര്‍ കാസര്‍ഗോഡ്, ഹൈദര്‍ മൗലവി, എം.സി. മുഹമ്മദ് മൗലവി, ഫാറൂഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.


- മുസ്തഫ കളത്തില്‍ -