സഹചാരി റിലീഫ് സെല്‍ - ' കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം '


മാരക രോഗങ്ങള്‍ വിവിധ പേരുകളില്‍ പെരുകിവരുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. ഇതിനിടയില്‍ സാമ്പത്തിക പ്രയാസം കാരണം വിദഗ്ധ ചികിത്സ നഷ്ടപ്പെട്ട്  വേദന കടിച്ചമര്‍ത്തി മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. ഒരു പിടിവള്ളിക്കായി കാത്തിരിക്കുന്ന ഇവര്‍ക്ക് ആശ്വാസം നല്‍കുന്നത് നാം ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും  വലിയ  നന്മയായിരിക്കും.
സഹാജാരി റിലീഫ് സെല്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഒട്ടേറെ പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക്, കാന്‍സര്‍-കിഡ്നി രോഗികള്‍ക്ക്, ഓപെറേഷനുകള്‍ക്ക്‌, തുടര്‍ചികിത്സകള്‍ക്ക്‌.........അങ്ങിനെ നിരവധി രോഗികള്‍ക്ക്‌ 'സഹചാരി' തുണയായിട്ടുണ്ട്‌. സൗജന്യ  ഡയാലിസിസ്‌ സംവിധാനവും, മരുന്നുവിതരണവും, ആമ്പുലന്‍സ്‌ സര്‍വീസും ആരംഭിച്ചുകഴിഞ്ഞു. വേദനിക്കുന്ന മനുഷ്യര്‍ക്ക്‌ ആശ്വാസം പകരുന്ന ഈ പദ്ധതിയില്‍ സംഭാവനകള്‍ അയച്ച്‌ താങ്കള്‍ക്കും ഭാഗമാവാം....താങ്കളുടെയും കുടുംബത്തിന്റെയും  സുഹ്ര്‍ത്തുക്കളുടെയും വിഹിതം അനേകം രോഗികള്‍ക്ക്‌ ആശ്വാസം പകരുന്നതായിരിക്കും. അല്ലാഹു നമ്മുടെ സമ്പത്തില്‍ ബറകത്ത്‌ ഉയര്‍ത്തിത്തരുമാറാകട്ടെ.. ആമീന്‍....


പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ( ചെയര്‍മാന്‍, സഹചാരി റിലീഫ് സെല്‍)
നാസര്‍ ഫൈസി കൂടത്തായി (വൈസ് ചെയര്‍മാന്‍, സഹചാരി റിലീഫ് സെല്‍) 

 A/C : 6 7 0 4 5 3 6 2 2 6 8
State Bank of Travancore, Palayam Branch, Kozhikkod

സഹചാരി റിലീഫ് സെല്‍ - 'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം'