പ്രതിസന്ധികള്‍ക്ക്‌ പരിഹാരം പ്രവാചക ചര്യ

റിയാദ്‌ : പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണ്‌ ഇസ്‌ലാമിക സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക്‌ പരിഹാരമെന്ന്‌ റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ ത്രൈമാസ കാമ്പയിന്‍െറ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ വ്യക്‌തമാക്കി. മതവിശ്വസത്തിലും ജീവിത രീതിയിലും വിട്ടു വീഴ്‌ചകള്‍ക്ക്‌ തയ്യാറായതുകൊണ്ടല്ല പൂര്‍വകാല മുസ്‌ലിംകളെ ലോകം ആദരിച്ചത്‌. ആദര്‍ശാധിഷ്‌ടിത ജീവിതം നയിച്ചതിനാലാണ്‌. ജാതിയും വര്‍ണവും ശാപമായ ലോകത്ത്‌ സഹോദര്യത്തിന്‍െറ സന്ദേശം ജീവിതരീതിയിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ പീഡിത സമൂഹം ഇസ്‌ലാമിലേക്ക്‌ ഒഴുകിയതാണ്‌ ഇന്നലകളില്‍ ഇസ്‌ലാം ആദരിക്കപ്പെടാനുളള കാരണങ്ങളിലൊന്ന്‌. വര്‍ത്തമാനത്തിന്‍െറ മുഖം അഴിമതി, പീഡനം, സ്വജന പക്ഷാപാതം, വര്‍ഗീയത, ഭീകരത, തീവ്രവാദം ഇവ കൊണ്ട്‌ അസ്വസ്‌തമാകുമ്പോള്‍ തിന്‍മയുടെ അന്ധകാരത്തില്‍ നന്‍മയുടെ വെളിച്ചം സ്വജീവിതത്തില്‍ ഏററുവാങ്ങാന്‍ നാം തയ്യാറകണം. ഇസ്‌ലാമിക ജീവിത രീതി നാം അഭിമാനത്തോടെ സ്വീകരിക്കണം. നാം പ്രവാചക ചര്യ ഉള്‍കൊണ്ട്‌ ജീവിക്കുകയാണങ്കില്‍ ലോകത്ത്‌ നമ്മെ വെറുക്കാന്‍ ഒരാള്‍ക്കുമാകില്ല സ്വാമി അസിമാനന്ദയില്‍ എത്തി നില്‍ക്കുന്ന ചരിത്രം നല്‍കുന്ന പാഠമതാണന്നും സെമിനാറില്‍ പങ്കെടുത്തവര്‍ വ്യക്‌തമാക്കി. മുഹമ്മദ്‌ ഫൈസി തിരൂര്‍ക്കാട്‌ (എസ്‌ വൈ എസ്‌ സ്റ്റേററ്‌ സെക്രട്ടറി) ഉദ്‌ഘാടനം ചെയ്‌തു. പ്രവാചകനെ അനുഗമിക്കുക, അഭിമാനിയാവുക എന്ന വിഷയം അബുട്ടി മാസ്‌ററര്‍ ശിവപുരം (മേഡേണ്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂള്‍ റിയാദ്‌) അവതരിപ്പിച്ചു. ഉബൈദ്‌ എടവണ്ണ (ജയ്‌ ഹിന്ദ്‌ ടി വി), അക്‌ബര്‍ വേങ്ങാട്‌ (ചന്ദ്രിക), ബഷീര്‍ പാങ്ങോട്‌ (ജീവന്‍ ടി വി) മൊയ്‌തീന്‍കോയ (കെ എം സി സി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കാമ്പയിന്‍റെ ഭാഗമായ വിജ്ഞാന മത്സരത്തിനുളള പുസ്‌തകം 'മുഹമ്മദ്‌ (സ) സമ്പൂര്‍ണ മനുഷ്യന്‍ '  (സയ്യിദ്‌ അലവി മാലിക്കി മക്ക) മുബാറക്‌ ഹോസ്‌പിററല്‍ മാര്‍ക്കററിങ്ങ്‌ മാനേജര്‍ അബ്‌ദുല്‍ കരീം ഫൈസി ചേറൂര്‍ മുഹമ്മദ് കുഞ്ഞി കണ്ണൂരിന്‌ നല്‍കി പ്രകാശനം ചെയ്‌തു.

കാമ്പയിന്‍ ഭാഗമായ സി ഡി പ്രകാശനം ശാഫി ഹാജി ഓമച്ചപ്പുഴക്ക്‌ നല്‍കി അക്‌ബര്‍ വേങ്ങാട്‌ നിര്‍വഹിച്ചു. നമ്മുടെ നബി എന്ന ബാലസാഹിത്യം വീടുകളില്‍ എത്തിക്കാനുളള പദ്ധതി മാമുകോയക്ക്‌ നല്‍കി എന്‍. സി. മുഹമ്മദ്‌ കണ്ണൂര്‍ ആരംഭം കുറിച്ചു. ഹംസ മൂപ്പന്‍, ഹംസ മുസ്‌ലിയാര്‍, സമദ്‌ പെരുമഖം അസീസ്‌ പുളളാവൂര്‍, അബ്‌ദുലത്തീഫ്‌ ഹാജി മൈത്ര, അബദു റഹ്‌മാന്‍ കൊയ്യൊട്‌ തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ മേഡറേററായിരുന്നു. ഹബീബുളള പട്ടാമ്പി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഹുദവി, ജന.സെക്രട്ടറി, റിയാദ്‌ ഇസ്‌്‌ലാമിക്‌ സെന്റര്‍ -