മഹല്ലുകളില്‍ വിഭാഗിയത സൃഷ്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക: സമസ്ത ജില്ലാ നേതാക്കള്‍

സമസ്തയുടെ നേത്രത്വത്തിലുള്ള സ്ഥാപനങ്ങളെ പിടിച്ചെടുക്കാന്കാസറഗോട്ട്സമസ്ത വിരുദ്ധചേരികള്ഗൂഢാലോചനയില്‍ .. പലയിടങ്ങളിലും വിഘടിത വിഭാഗം പ്രശ്നങ്ങള്സൃഷ്ടിച്ചു

കാസര്‍കോട്  : സമാധാനത്തോടെ കഴിയുന്ന മുസ്ലിം മഹല്ലുകളില്‍ അനൈക്യവും, സംഘര്‍ഷവും ഉണ്ടാക്കുന്ന വിഭാഗത്തെ സമൂഹം തിരിച്ചറിയണമെന്നും, അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സമസ്ത നേതാക്കള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. 

മഹല്ലുകളില്‍ വിശ്വാസികളെ തമ്മിലടിപ്പിച്ച് സംഘടനകളെ വളര്‍ത്തുന്ന ഹിഡല്‍ അജണ്ട നടപ്പിലാക്കുന്നതിന് ഒരു വിഭാഗം ജില്ലയിലെ നിരവധി മഹല്ലുകളും സ്ഥാപനങ്ങളും പിടിച്ചെടുക്കുകയും, വിഹിതം വെക്കുകയും ചെയ്യുന്ന സംഭവവികാസങ്ങള്‍ ഉണ്ടാകുകയാണ്. ഇതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചിന്നമുഗര്‍ മദ്രസയിലുണ്ടായ സംഭവം. ശമ്പളം ചോദിക്കാതെ കിട്ടുന്ന ശമ്പളത്തിന് ജോലി ചെയ്യുക എന്നതാണ് ഒരു വിഭാഗത്തിന്റെ നയം. ഇത്തരം വിഭാഗക്കാരാണ് മനസ്സില്‍ അടക്കിപ്പിടിച്ച 'വിഭാഗിയത' മനോഭാവം പുറത്തുകൊണ്ടുവരുന്നത് . സമസ്തയുടെ സിലബസ് മാറ്റാന്‍ പ്രവര്‍ത്തകരെ നിര്‍ബന്ധിക്കുമ്പോഴും സമസ്തയുടെ പുസ്തകം പഠിപ്പിക്കുകയും, വില്‍പ്പന നടത്തുകയും ചെയ്യുന്നത് വിരോധാഭാസമാണ്. കോടതി വിധി വന്നതിനു ശേഷമാണ് ചിന്നമുഗറില്‍ മദ്രസയുടെ സിലബസ് മാറ്റാനും പഠിപ്പിക്കാനും തീരുമാനമെടുത്തിട്ടുള്ളതെന്നും ഇതിന്റെ പേരിലാണ് ചിന്നമുഗറില്‍ ചില അനിഷ്ടസംഭവങ്ങള്‍ സമസ്ത വിരുദ്ധചേരിയുടെ ആള്‍ക്കാര്‍  ഉണ്ടാക്കിയതെന്നും സമസ്ത ജില്ലാ നേതാക്കള്‍ പറഞ്ഞു. മത-സാമൂഹ്യ സേവനങ്ങള്‍ മാത്രം ചെയ്ത് സമുദായത്തിന്റെ  ധാര്‍മിക നേത്രത്വം വഹിച്ചു പോരുന്ന സമസ്ത എന്ന  മഹത്തായ സംഘടനയെയും സമുദായത്തിന്റെ അയ്ക്യ മനോഭാവത്തെയും തകര്‍ക്കുവാനും തളര്ത്തുവാനും ശ്രമിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരെ  സമൂഹം കരുതിയിരിക്കണമെന്നും നേതാക്കള്‍ ഉണര്‍ത്തി. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ  ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് എം എ ഖാസി മുസ്ലിയാര്‍, അലി ഫൈസി, സയ്യിദ് ഹാദി തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, മുഷ്താഖ് ദാരിമി, ഫൈസല്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു.