ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ബശീറലി തങ്ങളും കുവൈത്ത്‌ ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സിലേക്ക്‌

തിരൂരങ്ങാടി : കുവൈത്ത്‌ കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങളും പങ്കെടുക്കും. ഫെബ്രുവരി 11-ന്‌ അബ്ബാസിയ്യാ യുണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച്‌ നടക്കുന്ന ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സിലാണ്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്‌.

കോണ്‍ഫറന്‍സില്‍ കുവൈത്ത്‌ മതകാര്യ മന്ത്രാലത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ആദില്‍ ഫാലിഹ്‌, ഡോ. ജുമുആന്‍ ഫാലിഹ്‌ അല്‍ആസിമി, ഡോ. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ അത്തര്‍കീത്‌ തുടങ്ങിയവര്‍ സംബന്ധിക്കും. 12-ന്‌ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച്‌ നടക്കുന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ `സമസ്‌ത ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും' എന്ന വിഷയത്തില്‍ ചെറുശ്ശേരി പ്രഭാഷണം നടത്തും. കുവൈത്ത്‌ യൂണിവേഴ്‌സിറ്റി മേധാവികളുമായും ഇരുവരും കൂടിക്കാഴ്‌ച നടത്തും.