"ഇസ്ലാം വിഭാവനം ചെയ്യുന്നത് അതിരുകളില്ലാത്ത അയല്‍ബന്ധം'

ദുബൈ: ഇസ്ലാം വിഭാവനം ചെയ്യുന്നത് അതിരുകളില്ലാത്ത അയല്‍ബന്ധമാണെന്നും മത, വര്‍ഗ, വര്‍ണ വിവേചനം ഇതില്‍ അരുതെന്ന് ഇസ്ലാം കണിശമായി നിര്‍ദേശിച്ചിട്ടുണ്ടെന്നും വാഗ്മിയും പണ്ഡിതനുമായ അബ്ദുല്‍ ഗഫൂര്‍ മൗലവി പറഞ്ഞു. സുന്നി സെന്റര്‍ സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ ബദ്ധവൈരിയായ ജൂത മതത്തിന്റെ അനുയായിയുമായി പോലും അയല്‍ബന്ധം കാത്തുസൂക്ഷിക്കാന്‍ നിര്‍ദേശിച്ച പ്രവാചക തിരുമേനി അയല്‍ബന്ധത്തെ കുറിച്ച് വിശദീകരിക്കുന്നത് കേട്ട് അവര്‍ അനന്തരാവകാശികളാകുമോയെന്നു പോലും അനുചരന്മാര്‍ സംശയിച്ചു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലി ബാവ ഫൈസി രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു.