മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി

കുവൈത്ത് സിറ്റി : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്ത് റൈഞ്ച് എസ്.ബി.വി. സ്വീകരണം നല്‍കി. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ അശ്റഫ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, മൂസു രായിന്‍, മുഹമ്മദ് കോടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് റാശിദ് സ്വാഗതവും ജുമാസ് നന്ദിയും പറഞ്ഞു.
- ഗഫൂര്‍ ഫൈസി, പൊന്മള -