മുഹമ്മദ് നബി (സ), ലോകം കണ്ട ഏറ്റവും വലിയ മനഃശാസ്ത്രജ്ഞന്‍ : അബ്ബാസലി തങ്ങള്‍

കണ്ണൂര്‍ : ലോകം കണ്ട ഏറ്റവും വലിയ മനശാസ്ത്രജ്ഞനായിരുന്നു മുഹമ്മദ് നബി () എന്നും അജ്ഞതയിലും അധാര്‍മ്മികതയിലും മുഴുകിയ തലമുറയെ ചുരുങ്ങിയ കാലം കൊണ്ട് സംസ്കരിച്ചെടുക്കാന്‍ പ്രവാചകര്‍ക്ക് സാധിച്ചത് മനഃശാസ്ത്രപരമായ സമീപനങ്ങള്‍ കൊണ്ടായിരുന്നു എന്നും SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ത്വലബാ വിംഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്വലബാ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്‍റെ മനഃശാസ്ത്ര ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് അശ്റഫി ക്ലാസ്സെടുത്തു. സംസ്ഥാന ത്വലബ വിംഗ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഫ്സല്‍ കൊയ്യോടിന് അബ്ബാസലി തങ്ങള്‍ ഉപഹാരം നല്‍കി. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഇബ്റാഹീം എടവച്ചാല്‍, അബ്ദുല്ലത്തീഫ് പന്നിയൂര്‍, സത്താര്‍ കൂടാളി, ജലീല്‍ ഹസനി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാഹിര്‍ ആയിപ്പുഴ സ്വാഗതവും ശഫീഖ് മാണിയൂര്‍ നന്ദിയും പറഞ്ഞു.
- അബ്ദുല്ലത്തീഫ് -